
കോഴിക്കോട്: തലാസീമിയ ബാധിച്ചവർക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ലഭ്യമായിരുന്ന ലൂക്കോസൈറ്റ് ഫില്‍റ്റേഡ് രക്തത്തിന്റെ വിതരണം നിലച്ചതോടെ രോഗികള്‍ ആശങ്കയില്‍.
അധിക തുക ചെലവഴിച്ച് ഫില്‍റ്റർ സെറ്റ് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. നടപടികള്‍ പൂർത്തിയാക്കിയെങ്കിലും മരുന്നു കമ്പനികള്‍ ടെൻഡറില്‍ പങ്കെടുക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഓരോ മാസവും രണ്ടോ മൂന്നോ ഫില്‍റ്റർ സെറ്റുകളാണ് തലാസീമിയ രോഗികള്‍ക്ക് വേണ്ടത്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയില്‍ ഏറെയായി. 1,200 മുതല്‍ 1,300 രൂപ വരെ വരെ ചെലവഴിച്ച് എറണാകുളത്ത് നിന്ന് ഫില്‍റ്റർ സെറ്റ് എത്തിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ രോഗികള്‍. പ്രതിസന്ധി എന്ന് അവസാനിക്കും എന്നതില്‍ ആശുപത്രി അധികൃതർക്കും കൃത്യമായ ഉത്തരമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്കല്‍ പർച്ചേസ് നടത്തി ഫില്‍റ്റർ സെറ്റ് ഉറപ്പ് വരുത്തണമെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. നേരത്തെ പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിതരണം പുനഃസ്ഥാപിക്കുകയായിരുന്നു. രണ്ടു തവണ ടെൻഡർ നടപടികള്‍ പൂർത്തിയാക്കിയെങ്കിലും മരുന്നു കമ്പനികള്‍ ടെൻഡറില്‍ പങ്കെടുക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രശ്നത്തിന് ആരോഗ്യ വകുപ്പ് അടിയന്തരമായി പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.



