
കൽപ്പറ്റ: വൈത്തിരിയിൽ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മദ്ധ്യവയസ്കന് അറസ്റ്റില്‍.
ചുണ്ടേല്‍, കാരികത്ത് വീട്ടില്‍, കെ.എം. അഷ്റഫ്(54)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മിഠായി വാങ്ങാന്‍ ചുണ്ടേല്‍ ടൗണിലുള്ള തനിമ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചു. കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.



