
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തില്‍ രണ്ട് മരണം. അമ്മയും മകളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.
കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ റുബീന, ഫാത്തിമ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കോഴിക്കോട് ഈങ്ങാപ്പുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന ഇതര

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഈങ്ങാപ്പുഴ- കാക്കവയല്‍ റോഡിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



