എട്ടാം ശമ്പളകമ്മീഷൻ കാത്തിരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റില്‍ നിരാശ: ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ടായിരുന്നു.

Spread the love

ഡല്‍ഹി: എട്ടാം ശമ്പളകമ്മീഷൻ കാത്തിരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റില്‍ നിരാശ. എട്ടാം ശമ്പള കമ്മീഷന്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കുമെന്നതിന്റെ സൂചനകള്‍ ബജറ്റിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ

video
play-sharp-fill

കൂടാതെ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ബജറ്റ് അവതരണം പൂർത്തിയാകുമ്പോള്‍ ഇക്കാര്യങ്ങളിലൊന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ച സാഹചര്യത്തില്‍, 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരേണ്ട എട്ടാം ശമ്പള കമ്മീഷനെക്കുറിച്ച്‌ ബജറ്റില്‍ കൃത്യമായ സൂചനകള്‍ ഉണ്ടാകുമെന്ന് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.

നിലവില്‍ 50 ശതമാനത്തിന് മുകളിലുള്ള ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുമെന്നോ, പുതിയ വർദ്ധനവ് ഉണ്ടാകുമെന്നോ ഉള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിച്ചില്ല.

അതേസമയം, ശമ്പള പരിഷ്കരണം ഉണ്ടായില്ലെങ്കിലും, ആദായനികുതി സ്ലാബുകളില്‍ വരുത്തിയ ചെറിയ മാറ്റങ്ങള്‍ ഇടത്തരക്കാരായ ജീവനക്കാർക്ക് നേരിയ ആശ്വാസം നല്‍കിയേക്കാം.

എട്ടാം ശമ്പളപരിഷ്കരണം
ഏഴാം ശമ്പളകമ്മീഷൻ കാലാവധി കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചു. തുടർന്ന് ജനുവരി ഒന്ന് മുതല്‍ എട്ടാം ശമ്പളകമ്മീഷൻ പ്രാബല്യത്തില്‍ വരേണ്ടതാണ്. എട്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചെങ്കിലും അവ എന്ന് മുതല്‍ നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടില്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജീവനക്കാർ ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
എട്ടാം ശമ്പള കമ്മീഷനില്‍ ഫിക്മെന്റ് ഫാക്ടർ 2.28 മുതല്‍ 2.86 വരെ ആയിരിക്കാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. ഇതിനനുസരിച്ച്‌ അടിസ്ഥാനശമ്പളം 18,000 രൂപയില്‍ നിന്ന് 58,500 രൂപയായി ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ശമ്പള വർദ്ധനവിന് ആനുപാതികമായി പെൻഷനിലും വലിയ മാറ്റമുണ്ടാകും. നിലവില്‍ മിനിമം പെൻഷൻ 9,000 രൂപയാണ്. പുതിയ പരിഷ്കാരം വരുന്നതോടെ ഇത് 20,500 രൂപ മുതല്‍ 25,740 രൂപ വരെ ആയി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകള്‍.