
കോട്ടയം: സംസ്ഥാന സര്ക്കാര് സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരങ്ങള് നാളെ കോട്ടയം ബിസിഎം കോളജില് നടക്കും.
സ്കൂള്തല മത്സരങ്ങള് രാവിലെ 10നും കോളജ് വിദ്യാര്ഥികള്ക്കുള്ള മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് ആരംഭിക്കുക.
ഇരു വിഭാഗങ്ങളിലും പ്രാഥമികതലത്തിലുള്ള മത്സരങ്ങള്ക്കുശേഷം അവസാന റൗണ്ടില് ആറു ടീമുകള് മാറ്റുരയ്ക്കും. മത്സരം കാണാനെത്തുന്നവര്ക്കും ശരിയുത്തരം പറഞ്ഞ് സമ്മാനം നേടാന് അവസരമുണ്ട്. ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളില്നിന്നായി രണ്ടു പേരടങ്ങുന്ന 40 ടീമുകളാണ് സ്കൂള്തല മത്സരത്തില് പങ്കെടുക്കുന്നത്. കോളജുകളില്നിന്ന് 232 വിദ്യാര്ഥികള് 116 ടീമുകളിലായി മത്സരിക്കും.
ജില്ലാതല മത്സരങ്ങളിലെ വിജയികള് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടും. സംസ്ഥാനതലത്തില് നടക്കുന്ന ഗ്രാന്ഡ് ഫിനാലെയില് സ്കൂള് തലത്തില് ഒന്നാംസ്ഥാനം നേടുന്ന ടീമിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്ക്ക് യഥാക്രമം മൂന്നു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളജുകള്ക്കുള്ള സംസ്ഥാനതല മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാര്ക്ക് യഥാക്രമം മൂന്നു ലക്ഷം രൂപ, രണ്ടു ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഇന്ഫര്മേഷന്-പബ്ലിക് റിലേഷന്സ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.



