ലോക്സഭയില്‍ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാം

Spread the love

ഡൽഹി: ലോക്സഭയില്‍ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാം:
ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ റെയർ എർത്ത് മൈനിങിനായി പ്രത്യേക ഇടനാഴി പദ്ധതി.
ചെറുകിട വ്യാപാര മേഖലയ്ക്ക് 10000 കോടി. മെഗാ ടെക്സ്റ്റൈല്‍ പാർക്കുകള്‍ സ്ഥാപിക്കും

video
play-sharp-fill

7 അതിവേഗ റെയില്‍വ കോറിഡോറുകള്‍. മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ചെന്നൈ, ഹൈദരാബാദ് – ബാംഗ്ലൂർ, ചെന്നൈ – ബാംഗ്ലൂർ, ദില്ലി – വാരണാസി, വാരണാസി – സിലിഗുരി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കും.

കേരളത്തിന് അതിവേഗ റെയില്‍ പ്രഖ്യാപനം ഇല്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ സംരംഭരകരെ പ്രോത്സാഹിപ്പിക്കാൻ കൂടുതല്‍ പദ്ധതികള്‍. ഷീ മാർട്ട് പദ്ധതി ആരംഭിക്കും.

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും
കടലാമ ആമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി
സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപയുടെ ഗ്രാന്‍ഡ്
വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാര തുകയെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി.

സംസ്ഥാനങ്ങള്‍ക്ക് പതിനാറാം ധനകാര്യ കമ്മീഷൻ നിർദേശിച്ച 41 ശതമാനം നികുതി വിഹിതം. 50 ശതമാനം എന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ല
2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി നിയമം നടപ്പാക്കും.

ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള സമയം മാർച്ച്‌ 31 വരെ നീട്ടി
വരുമാനത്തെ കുറിച്ച്‌ തെറ്റായ വിവരം നല്‍കിയാല്‍ 100% പിഴ. ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തുള്ള ആസ്തി വെളിപ്പെടുത്താൻ 6 മാസം സമയം.

മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് രണ്ട് ശതമാനമാക്കി
ക്യാൻസർ മരുന്നുകളുടെ വില കുറയും. 17 ക്യാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.
വ്യക്തിഗത ആവശ്യത്തിനുള്ള വിദേശ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു
യാണ്.