അറ്റസ്‌റ്റേഷനായി ഹോം ഇന്റലിജൻസ് ഡിപ്പാർട്മെന്റിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസ്; പ്രതി കുറ്റക്കാരനല്ലന്ന് കണ്ടെത്തി നീണ്ടൂർ സ്വദേശിയായ ജിബോ അലക്സിനെ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു

Spread the love

ഏറ്റുമാനൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയെ വെറുതെ വിട്ടു. അറ്റസ്‌റ്റേഷനായി ഹോം ഇന്റലിജൻസ് ഡിപ്പാർട്മെന്റിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടു.

video
play-sharp-fill

നീണ്ടൂർ സ്വദേശി ജിബോ അലക്സിനെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നിസ്സാം.എയാണ് വെറുതെ വിട്ടത്.

2016 ൽ പ്രതി നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിച്ച ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അറ്റെസ്റ്റേഷനായി ഹോം ഇന്റലിജൻസ് ഡിപ്പാർട്മെന്റിൽ സമർപ്പിച്ചതു നിമിത്തം വ്യാജരേഖയുണ്ടാക്കിയ കുറ്റ കൃത്യം ചെയ്തു എന്ന കേസിലാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കുവേണ്ടി അഭിഭാഷകരായ അഡ്വ.നിധിൻ റെജി കുര്യാക്കോസ്, അഡ്വ. സുധിൻ സതീശ് , അഡ്വ.കീർത്തന.പി.ഡി , അഡ്വ.ജീഷ്ണ.കെ.ബിനീജ്, അഡ്വ.സ്റ്റേർളി എലിസബത്ത് എബ്രഹാം, അഡ്വ.പാർവതി.ആർ എന്നിവർ ഹാജരായി.