
ഡല്‍ഹി: കേന്ദ്ര ബജറ്റിന്റെ തുടക്കത്തില്‍ തന്നെ കേരളത്തെ തഴഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായപ്പോൾ കേരള എംപിമാർ കേരളം, കേരളം’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. കേരളം എന്ന പേരു കേട്ടാലെങ്കിലും വല്ലതും കിട്ടുമോ .ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല എന്നറിഞ്ഞതോടെയാണ് കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തില്‍ പറഞ്ഞത്.
മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുകയാണ്.
ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ സഭയില്‍ നടക്കുന്നത്. തുടർച്ചയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്.
കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റില്‍ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങള്‍ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങള്‍, സൗകര്യങ്ങള്‍, അവസരങ്ങള്‍ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീരദേശ ടൂറിസം പദ്ധതി വിദ്യാഭ്യാസം-തൊഴില്‍ സ്ഥിരം കമ്മിറ്റി സ്ഥാപിക്കുംകണ്ടെയിനർ നിർമാണത്തിന് പ്രത്യേക പദ്ധതി വിദേശ വിനിമയ മാനേജ്മെന്റ് ചട്ടക്കൂട് സർക്കാർ അവലോകനം ചെയ്യും കേരളത്തിന് അതിവേഗ റെയില്‍ ഇടനാഴിയില്ല മെഡിക്കല്‍ ടൂറിസത്തിന് പദ്ധതി എയിംസ് മാതൃകയില്‍ ആയുർവേദ രംഗത്ത് മൂന്ന് ഐഐഎകള്‍ വിദ്യാർഥികള്‍ക്ക് എല്ലാ ജില്ലകളിലും ഒരു വനിതാ ഹോസ്റ്റല്‍5 വർഷത്തിനുള്ളില്‍
20 പുതിയ ദേശീയ ജലപാതകള്‍ പ്രവർത്തനക്ഷമമാക്കാൻ പദ്ധതി അധിക വളർച്ച സാധ്യതയുള്ള കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി 10,000 കോടി രൂപയുടെ SME വളർച്ചാ ഫണ്ട്സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ആറ് മേഖലകളില്‍ ഇടപെടലുകള്‍ ഏറ്റവും ചെറിയ സ്ഥാപനങ്ങളെ നിലനിർത്തുന്നതിനായി, സ്വയംപര്യാപ്തതാ ഇന്ത്യ ഫണ്ടിന് 2,000 കോടി രൂപ അധികമായി അനുവദിക്കും 200 പഴയ വ്യവസായ ശാലകള്‍ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി ഇവയൊക്കെയാണ് ഇതു വരെ പ്രഖ്യാപിച്ചത്.



