വടക്കൻ മേഖലയിലെ ക്യാപ്റ്റനായി എം വി ഗോവിന്ദൻ; മധ്യമേഖല ജാഥ ജോസ് കെ. മാണി നയിക്കും; നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എല്‍ഡിഎഫ്

Spread the love

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ ജാഥകളുമായി എല്‍ഡിഎഫ്.

video
play-sharp-fill

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർകോട് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വടക്കൻ മേഖലയിലെ ജാഥാ ക്യാപ്റ്റൻ.

ഇന്നും നാളെയും കാസർകോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. തെക്കൻ മേഖല ജാഥ ബിനോയ്‌ വിശ്വവും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടാൻ കാരണമായ വിഷയങ്ങളെ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ വിശദീകരിക്കുകയായിരിക്കും എല്‍ഡിഎഫിന്‍റെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 16ന് പാലക്കാട് തരൂരില്‍ വടക്കൻ മേഖല ജാഥ സമാപിക്കും.