രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്;പ്രതീക്ഷയിൽ കേരളം;ഞായറാഴ്ച ബജറ്റെന്ന അപൂർവത; 75 വര്‍ഷത്തെ ബജറ്റ് ചരിത്രം വഴിമാറുന്നു

Spread the love

ന്യൂഡൽഹി: രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്.തുടർച്ചയായി 9-ാം തവണ ബഡ്‌ജറ്റ് അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 1999നുശേഷം ബഡ്‌ജറ്റ് അവതരണം ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 11ന് ആരംഭിക്കും.

video
play-sharp-fill

തദ്ദേശീയ വളർച്ച ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ഉത്പാദന- സേവന മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികളുമുണ്ടാകും.

അടിസ്ഥാന സൗകര്യവികസനം,​ പ്രതിരോധം,​ ചെറുകിട വ്യവസായങ്ങൾ,​ ഇലക്ട്രിക് വാഹന നിർമ്മാണമേഖല,​ ഹരിതോർജ്ജം തുടങ്ങിയവയ്‌ക്ക് പ്രാമുഖ്യം നൽകും.​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി.എസ്.ടി നടപടികൾ ലളിതമാക്കൽ,​ ഇ-കൊമേഴ്സ് വളർച്ചയ്‌ക്കുള്ള പദ്ധതികൾ എന്നിവ വ്യവസായമേഖല ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിക്കും. മദ്ധ്യവർഗത്തെ ലക്ഷ്യമിട്ട് കൂടുതൽ ജനപ്രിയ പദ്ധതികളുമുണ്ടാകും.

കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസാം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംസ്ഥാനങ്ങൾ വലിയ പ്രതീക്ഷയിലാണ്. കേരളത്തിന് അതിവേഗ റെയിൽപ്പാത, അധികഫണ്ട്, എയിംസ് എന്നിവ സുപ്രധാനം.

പ്രതിസന്ധി മറികടക്കാൻ

യു.എസിന്റെ അധികതീരുവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ വെല്ലുവിളികളെ നേരിടാൻ തക്ക പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിലുണ്ടാകും. ടെക്‌സ്റ്റൈൽസ്,​ ലെതർ,​ കളിപ്പാട്ടം തുടങ്ങിയ മേഖലകളെ പിന്തുണയ്‌ക്കുന്ന നടപടികളുണ്ടാകും.

എ.ഐ,​ ഡിജിറ്റൽ വികസനത്തിന് പ്രാമുഖ്യം നൽകും. എ.ഐ നൈപുണ്യ വികസനത്തിനടക്കം ചുമത്തുന്ന 18% ജി.എസ്.ടി ഒഴിവാക്കിയേക്കുമെന്നാണ് സൂചന.