
കോട്ടയം: വലിച്ചു നേടിയ സമ്മാനവുമായി കൃഷ്ണജ് അജി കുമരകത്തേക്ക്.
മഹാരാഷ്ട്രയിലെ ഷിറാഗോൺ ബീച്ചിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ
(അണ്ടർ-19 ബോയ്സ്) രണ്ടാം സ്ഥാനം നേടിയ ടീമിൽ അംഗമായി കൃഷ്ണജ് അജി നാടിന്റെ അഭിമാനമായി.
കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ പ്ലസ് ടു വിദ്യാർത്ഥിയാണ് കൃഷ്ണജ്. കായിക അധ്യാപകൻ ഹരിയുടെ ശിക്ഷണത്തിലാണ് കൃഷ്ണജ് പരിശീലനം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരമ്പിനകം പരവഞ്ചിറ വീട്ടിൽ അജയകുമാറിന്റെയും സൗമിനിയുടെയും മകനാണ്. ദേശീയതലത്തിൽ വെള്ളിമെഡൽ നേടിയ ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ യുവതാരത്തിന് സാധിച്ചു.



