പത്താം ക്ലാസ്സ് യോഗ്യതയുണ്ടോ;വനം വകുപ്പില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; ഡ്രൈവര്‍ ജോലിക്കായി അപേക്ഷിക്കാം; 26,500- 60,700 രൂപവരെ ശമ്പളം

Spread the love

കേരള സര്‍ക്കാര്‍ വനം-വന്യജീവി വകുപ്പിന് കീഴില്‍ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ജില്ല അടിസ്ഥാനത്തില്‍ പട്ടിക ജാതി വിഭാഗക്കാര്‍ക്ക് മാത്രമായി നടക്കുന്ന റിക്രൂട്ട്‌മെന്റാണിത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 04 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

വനം-വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. ജില്ല അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി ആകെ 1 ഒഴിവാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി

23നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ 02.01.1984നും 01.01.2002നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

എല്ലാത്തരം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ഓടിക്കുന്നതിനുള്ള മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സും മോട്ടോര്‍ വാഹനങ്ങള്‍ ഓടിച്ചുള്ള 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം.

വനിതകള്‍ക്കും, ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാനാവില്ല.

ശാരീരിക യോഗ്യത: 160 സെ.മീറ്ററില്‍ കുറയാതെ ഉയരം വേണം. 81 സെ.മീ നെഞ്ചളവും, 5 സെ.മീറ്റര്‍ വികാസവും വേണം.

കായിക ക്ഷമത പരീക്ഷ

ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍ സ്റ്റാര്‍ നിലവാരത്തിലുള്ള 8 ഇനങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.

100 മീറ്റര്‍ ഓട്ടം 14 സെക്കന്റ്
ഹൈ ജമ്പ് 132.2 സെ.മീ
ലോംഗ് ജമ്പ് 457.2 സെ.മീ
പുട്ടിങ് ദ ഷോട്ട് (7264 ഗ്രാം) 609.6 സെ.മീ
ത്രോയിങ് ദി ക്രിക്കറ്റ് ബോള്‍ 6096 സെ.മീ
റോപ് ക്ലൈമ്പിങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) 365.8 സെ.മീ
പുള്‍ അപ് അഥവാ ചിന്നിങ് 8 തവണ
1500 മീറ്റര്‍ ഓട്ടം 5 മിനുട്ടും 44 സെക്കന്റും
അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/