കാണാന്‍ കുരങ്ങിനെ പോലെയുണ്ട്; കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവിന്‍റെ ‘ക്രൂരമായ തമാശ’; പിന്നാലെ മോഡൽ ആത്മഹത്യ ചെയ്തു

Spread the love

ലഖ്‌നൗ: ഭർത്താവ് സ്വന്തം രൂപത്തെ കുറിച്ച് നടത്തിയ ‘ക്രൂരമായ’ തമാശയിൽ മനംനൊന്ത് ലഖ്‌നൗ സ്വദേശിയായ മോഡൽ തനു സിംഗ് (28) ആത്മഹത്യ ചെയ്തു

video
play-sharp-fill

ഭര്‍ത്താവ് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ആ വാക്കുകള്‍ തനുവിനെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നാലെ തനു തന്റെ മുറിയിലേയ്ക്ക് കയറിപ്പോവുകയും തൂങ്ങി മരിക്കുകയും ആയിരുന്നു.

രാഹുല്‍, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകന്‍ അഭയ് എന്നിവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭര്‍ത്താവ് കളിയാക്കിയത്. തനുവിനെ കാണാന്‍ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകേട്ട് തനു മുറിയിലേക്ക് ഓടിപ്പോയെങ്കിലും തനു അത് ഗൗരവമായി എടുത്തെന്ന് ആരും കരുതിയില്ല. അതുകൊണ്ട് തന്നെ ആരും തനുവിനെ ശ്രദ്ധിച്ചതുമില്ല/

സംസാരത്തിന് ശേഷം ഭക്ഷണം വാങ്ങാനായി രാഹുല്‍ വീടിന് പുറത്തേയ്ക്ക് പോയി. തിരിച്ചെത്തിയതിന് പിന്നാലെ തനുവിന്റെ സഹോദരിയോട് അവളെ ഭക്ഷണം കഴിക്കാനായി വിളിക്കാന്‍ പറഞ്ഞു. മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ജനലിലൂടെ അകത്തേയ്ക്ക് നോക്കിയപ്പോഴാണ് തനുവിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വാതില്‍ പൊളിച്ച് അകത്ത് കയറിയ രാഹുല്‍ തനുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.