രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചല്ല: പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നല്‍കാൻ വൈകി:മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.

Spread the love

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.
പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

video
play-sharp-fill

നടപടിക്രമങ്ങള്‍ പാലിച്ചില്ല
രാഹുലിനെ എസ്‌ഐടിക്ക് കൂടുതല്‍ കസ്റ്റഡിയില്‍ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നു എന്ന് കോടതി പറഞ്ഞു.പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റല്‍ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു.

അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്‍റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ല എന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ,പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നല്‍കാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിന്‍റെ വാദവും കോടതി പരിഗണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ, പരാതിക്കാരി വിദേശത്ത് ആയതിനാല്‍ എംഎല്‍എ ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഭീഷണിപെടുത്തും എന്ന വാദം നിലനില്‍ക്കില്ലെന്നും കേസില്‍ നേരിട്ടുള്ള മറ്റ് സാക്ഷികളും ഇല്ല അതുകൊണ്ടുതന്നെ എസ്‌ഐടി കസ്റ്റഡി ഇനി വേണ്ട. അതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്നും കോടതി വ്യക്തമാക്കുന്നു.