Thursday, April 23, 2026

ഡയറ്റിലാണെങ്കിലും ഇനി ദോശ കഴിയ്ക്കാൻ മടിക്കേണ്ട; രുചികരവും ഹെല്‍ത്തിയുമായ റാഗി ദോശ റെസിപ്പി ഇതാ

Spread the love

കോട്ടയം: ചൂട് ദോശയും ചട്ണിയും കഴിക്കുന്നത് ആരും നിരസിക്കാറില്ല. എന്നാല്‍, അരി അല്ലെങ്കില്‍ ഗോതമ്പ് ഉപയോഗിക്കാതെ റാഗി കൊണ്ടുള്ള ദോശയോ പുട്ടോയോ പരീക്ഷിച്ചിട്ടുണ്ടോ?

video
play-sharp-fill

റാഗി കാല്‍സ്യം, ഇരുമ്പ്, നാരുകള്‍ എന്നിവയില്‍ സമൃദ്ധമാണ്, ശരീരത്തിന് വളരെ ഗുണകരമാണ്. പ്രമേഹം നിയന്ത്രിക്കാനും, കൊളസ്ട്രോള്‍ കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, സമ്മർദ്ദവും ഉറക്കക്കുറവും കുറയ്ക്കുന്നതിലും റാഗിക്ക് മികച്ച ഫലം ഉണ്ട്. ഗോതമ്പ് ദോശയോ അരിദോശയോ കഴിച്ചവർക്കായി ഇനി റാഗി ദോശ ഒരു പുതിയ പരീക്ഷണം ആകും, കൂടാതെ ഇത് തയ്യാറാക്കാനും എളുപ്പമാണ്.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാഗി – 1 കപ്പ്

മുതിര – 1/4 കപ്പ്

ഉലുവ – 1 ടീസ്പൂണ്‍

ചോറ് – 1/2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

ചെറിയ ഉള്ളി – 1

ജീരകം – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം റാഗി, മുതിര, ഉലുവ എന്നിവ നന്നായി കഴുകി തയ്യാറാക്കുക. ഇതില്‍ ചോറ് ചേർത്ത് അഞ്ച് മണിക്കൂർ കുതിരാൻ വയ്ക്കുക. അഞ്ചു മണിക്കൂറിന് ശേഷം ഉപ്പ്, ഉള്ളി, ജീരകം എന്നിവ ചേർത്ത് മാവ് നന്നായി അരയ്ക്കുക. തയ്യാറാക്കിയ മാവ് എട്ട് മണിക്കൂർ മാറ്റി വെക്കുക. ശേഷം ഈ മാവ് ഉപയോഗിച്ച്‌ ദോശ ചൂടാക്കാം. ചൂടോടെ ചട്ണി കൂടെ വിളമ്പുക.

റാഗി ദോശ, ആരോഗ്യപരമായ ഒരു ഭക്ഷണമാണ്. ഇത് രുചികരമായതിനൊപ്പം പ്രമേഹം നിയന്ത്രിക്കുകയും, കൊളസ്ട്രോള്‍ കുറയ്ക്കുകയും, ദഹനം മെച്ചപ്പെടുത്തുകയും, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ചൂടോടെ ചട്ണി കൂട്ടി കഴിക്കുമ്പോള്‍ ഭക്ഷണാനുഭവം മെച്ചപ്പെടുന്നു.