
കോട്ടയം: കോട്ടയം അതിരമ്പുഴയിൽ കെ എസ് ഇ ബി ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടിച്ച് യുവാക്കൾ. അതിരമ്പുഴ കെഎസ്ഇബി ഓഫീസ് കെട്ടിടത്തിൻ്റെ പാർക്കിംങ് ഏരിയയിൽ ലോക്ക് ചെയ്തു വച്ചിരുന്ന ഓവർസീയർ വൈക്കം തലയാഴം സ്വദേശി അനിൽകുമാറിൻ്റെ KL-36 A 4048 എന്ന നമ്പറിലുള്ള ഹീറോ ഹോണ്ടെ പാഷൻ പ്ലസ് ബൈക്കാണ് രണ്ട് യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്.
മോഷണത്തിൻ്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ട് ഉണ്ട്. ഈ മാസം 25 ന് ( ഞായറാഴ്ച്ച) പുലർച്ചെ 1.47 ഓടെയായിരുന്നു സംഭവം.25 വയസ്സിൽ താഴെയുള്ള രണ്ട് യുവാക്കൾ എത്തി ബൈക്കിൻ്റെ ലോക്ക് തകർത്ത് വാഹനം ഓടിച്ച് പോകുന്നതായി ആണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
നൈറ്റ് ഡ്യൂട്ടിക്ക് ശേഷം അനിൽകുമാർ വീട്ടിലേക്ക് മടങ്ങാനായി എത്തിയപ്പോഴാണ് ബൈക്ക് മോഷണം വിവരം അറിയുന്നത്. തുടർന്ന് സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ചയും തിരിച്ചറിഞ്ഞത്. പിന്നാലെ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി സി ടി വി ദൃശ്യങ്ങൾ കാണാം







