
വയനാട്: വയനാട് കണിയാമ്പറ്റയില്‍ 14 കാരനായ വിദ്യാര്‍ത്ഥിക്ക് ക്രൂരമർദ്ദനം. കണിയാമ്പറ്റ സ്വദേശിയായ കുട്ടിയെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെയാണ് സംഭവം.
വിദ്യാര്‍ത്ഥികളുമായി നേരത്തെ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കണിയാമ്പറ്റ സ്കൂളില്‍ നിന്ന് ടിസി വാങ്ങി മറ്റൊരു സ്കൂളിലേക്ക് ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ സുഹൃത്തുക്കള്‍ വിളിച്ചുവരുത്തി സ്കൂളിന്റെ പരിസരത്തുള്ള റോഡില്‍ വെച്ച് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയെ മുള്ളുവേലിയില്‍ കിടത്തി ചവിട്ടുകയും തലയില്‍ മര്‍ദ്ദിക്കുകയും ചെയ്തു.
ആക്രമണത്തില്‍ കുട്ടിയുടെ കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, കല്‍പ്പറ്റയിലും സമാനമായ രീതിയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. 16കാരനെ മര്‍ദ്ദിച്ച കേസില്‍ കല്‍പ്പറ്റ സ്വദേശിയായ 18കാരന് നാഫിലിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.







