
ലഖ്നൗ: ആഗ്രയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ സഹപ്രവർത്തകൻ അറസ്റ്റിൽ.
സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരുമായ മിങ്കി ശർമ(25)യുടെ കൊലപാതകത്തിലാണ് സഹപ്രവർത്തകനായ വിനയ് രജ്പുതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കുപോയ മിങ്കി ശർമ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ജനുവരി 23-നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
ആഗ്ര നഗരത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പ്രധാന റോഡുകളിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ജനുവരി 24-ന് പുലർച്ചെ ഒരുമണിയോടെ പാർവതി വിഹാറിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തല അറുത്ത നിലയിലായിരുന്നു മൃതദേഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. യുവതിയെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയ പ്രതി, യുവതിയുടെ സ്കൂട്ടറിലെത്തിയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.



