വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും ദീപക് രണ്ട് പെണ്ണുങ്ങളെ തട്ടുന്നുണ്ട്;ബാഗ് അയാളുടെ പാറ്റേൺ;ബാഗിൽ എന്താണ് എന്ന് പൊലീസ് പരിശോധിക്കാത്തതെന്താണ്;ഷിംജിത ഇവിടെ സാധാരണമായി ചെയ്യുന്ന കാര്യമാണ് ചെയ്തത്;ദീപക്കിനെതിരെ യുട്യൂബർ ചെകുത്താൻ

Spread the love

 

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുട്യൂബർ ചെകുത്താൻ രംഗത്തെത്തി. ബസിലെ ഇത്തരം സംഭവങ്ങളുടെ സ്ഥിരം പാറ്റേണാണ് ദീപകും പിന്തുടർന്നിരിക്കുന്നത്.

video
play-sharp-fill

അയാൾ തട്ടിയിട്ടുണ്ട്. ഒന്നല്ല രണ്ട് പേരെയെങ്കിലും തട്ടിയിട്ടുണ്ട്. അയാളുടെ ബാഗിൽ എന്താണ് എന്ന് പൊലീസ് പരിശോധിക്കാത്തതെന്താണ്. റീച്ചുണ്ടാക്കാൻ ചെയ്തതാണെന്നാണ് നാട്ടുകാർ പറയുന്നത്.

റീച്ചുണ്ടാക്കുന്നത് ഇതേ നാട്ടുകാരല്ലേ. ഒരു തിന്മയ്ക്കെതിരെ വീഡിയോ ചെയ്താൽ റീച്ചുണ്ടാവുന്നത് സ്വാഭാവികമാണ്. ബസിൽ നടന്ന സംഭവം പൊലീസ് അന്വേഷിക്കുന്ന രീതിയും ശരിയല്ല. വീഡിയോ എടുക്കുന്നതും പബ്ലിഷ് ചെയ്യുന്നതും ഇവിടെ പതിവല്ലേ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിൽ കയറി പെൺകുട്ടികളുടെ ശരീരത്ത് അനുവാദമില്ലാതെ സ്പർശിക്കുന്നവരുടെ കയ്യിൽ ഒരു ബാഗ് കാണും അത് സാധാരണമാണ്.

ഷിംജിത ഇവിടെ സാധാരണമായി ചെയ്യുന്ന കാര്യമാണ് ചെയ്തത്. ഒന്നും എക്സ്ട്രാ ചെയ്തിട്ടില്ല. തെറ്റ് ചെയ്തുവെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെങ്കിലോ?കുറ്റം ചെയ്തു,

നാളെ വാർത്തയാവും, പൊലീസ് പിടിക്കും എന്ന് ഭയന്നാണ് ദീപക് ആത്മഹത്യ ചെയ്തെങ്കിലോ?അപ്പോൾ ആ ആത്മഹത്യയ്ക്ക് ഈ സമൂഹത്തിനും ഉത്തരവാദിത്തമില്ലേയെന്നാണ് ചെകുത്താൻ വീഡിയോ പ്രതികരണത്തിൽ ചോദിക്കുന്നത്.

വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും ദീപക് രണ്ട് പെണ്ണുങ്ങളെ തട്ടുന്നുണ്ടെന്നും ബാഗ് എടുക്കുന്നതുപോലെ തട്ടുന്നതാണ് അയാളുടെ പാറ്റേണെന്നും ചെകുത്താന്‍ എന്ന അജു അലക്സ് ആരോപിക്കുന്നത്