കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; തിരുനെൽവേലി സ്വദേശി അറസ്റ്റിൽ

Spread the love

കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

video
play-sharp-fill

തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവമാണ് അതിക്രമം നടത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ ഇയാള്‍ കൈയ്യേറ്റം ചെയ്തു. അറസ്റ്റിനിടെ പൊലീസ് വാഹനത്തിന്റെ ചില്ല് ഇയാള്‍ തകർത്തു. വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറുടെ മുറിയുടെ ചില്ലും ഇയാള്‍ അടിച്ചു പൊട്ടിച്ചു.

നിരവധി പിടിച്ചുപറിക്കേസുകളില്‍ പ്രതിയാണ് പരമശിവമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group