play-sharp-fill
ഏതൊരു ഇന്ത്യക്കാരനും കാശ്മീരിൽ നിന്നും ഇനി പെണ്ണ് കെട്ടാം: ചരിത്രം തിരുത്തിക്കുറിച്ച് മോദി സർക്കാർ; തകർന്നത് നൂറ്റാണ്ടുകൾ നീണ്ട മുറിപ്പാട്; ആശങ്ക പ്രകടമാക്കി വിദേശരാജ്യങ്ങൾ; നോട്ട് നിരോധനത്തിന്റെ സ്ഥിതിയാകുമെന്ന് ആശങ്ക

ഏതൊരു ഇന്ത്യക്കാരനും കാശ്മീരിൽ നിന്നും ഇനി പെണ്ണ് കെട്ടാം: ചരിത്രം തിരുത്തിക്കുറിച്ച് മോദി സർക്കാർ; തകർന്നത് നൂറ്റാണ്ടുകൾ നീണ്ട മുറിപ്പാട്; ആശങ്ക പ്രകടമാക്കി വിദേശരാജ്യങ്ങൾ; നോട്ട് നിരോധനത്തിന്റെ സ്ഥിതിയാകുമെന്ന് ആശങ്ക

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അപ്രതീക്ഷിതമായ നീക്കത്തിലൂടെ ചരിത്രം തിരുത്തിക്കുറിച്ച മോദി സർക്കാർ സ്വീകരിച്ച നിലപാടുകൾക്ക് രാജ്യത്ത് സമ്മിശ്ര പ്രതികരണം. രാജ്യത്തെ ഒരു വിഭാഗം തീരുമാനത്തെ ന്യായീകരിക്കുമ്പോൾ മറ്റൊരു വിഭാഗം കടുത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനത്തെ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുടെ നടപടിയിൽ കടുത്ത ആശങ്കയാണ് ഇപ്പോൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്നത്.
നിലവിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക. അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മോർഗൻ ഒട്ടാഗസ് അറിയിച്ചു.
വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
അതേസമയം മേഖലയിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ വക്താവ് സ്റ്റീഫൻ ട്വിജ്വാരക്ക് പറഞ്ഞു. നിയന്ത്രണരേഖയിലെ സൈനിക നടപടി വർധിപ്പിച്ചതിലെ ആശങ്ക യുഎൻ പങ്കുവച്ചു.
1947 ഓഗസ്റ്റ് 26 ന് മഹാരാജ ഹരിസിങ് ഇന്ത്യൻ സർക്കാരുമായി ഒപ്പു വച്ചതോടെയാണ് സ്വതന്ത്രമായി നിൽക്കുന്ന കാശ്മീരിന് ഇന്ത്യയുടെ ഭാഗമാകാനുള്ള അവസരം തുറന്ന് നൽക്കിയത്. ഇന്ത്യ പാക്കിസ്ഥാൻ വിഭജന സമയത്ത് സ്വതന്ത്രരാജ്യമായി നിൽക്കണമെന്നായിരുന്നു കാശ്മീർ രാജാവിന്റെ നിലപാട്. എന്നാൽ, പാക്കിസ്ഥാന്റെ പിൻതുണയോടെ പഠാൻ കലാപകാരികൾ കാശ്മീരിനെ ആക്രമിച്ചു. ഇതോടെ നിൽക്കക്കള്ളിയില്ലാതെ മഹാരാജ ഹരിസിങ് ഇന്ത്യയുമായി ഉടമ്പടിയ്ക്ക് തയ്യാറാകുകയായിരുന്നു.
നെഹ്‌റുവും സർദാർ വല്ലഭായി പട്ടേലും കാശ്മിരിൽ നടത്തിയ ഇടപെടലിനൊടുവിൽ മലയാളിയായ വി.പി മേനോനാണ് രാജാവുമായി ചർച്ച നടത്തി കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നില നിർത്താൻ തീരുമാനം എടുത്തത്. മേനോൻ നടത്തിയ ഇടപെടലിനൊടുവിൽ ഇന്ത്യ കാശ്മീരിനെ പിൻതുണയ്ക്കുകയായിരുന്നു. ഇതേ ചരിത്രമാണ് ഇപ്പോൾ തിരുത്തിക്കുറിയ്ക്കാൻ തീരുമാനമായിരിക്കുന്നത്. എല്ലാം തകർത്തെറിഞ്ഞാണ് ബിജെപി സർക്കാരിന്റെ തീരുമാനം.