പതിറ്റാണ്ടുകൾക്ക് ശേഷം മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് കെഎസ്‍യു ഫുൾ പാനൽ പിടിച്ചെടുത്തു; റീ കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്ഐ കൗണ്ടിങ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു; പ്രതിഷേധങ്ങൾക്ക് ഒടുവിൽ റിസൾട്ട് നീട്ടിവെച്ചു

Spread the love

 

 

കോട്ടയം: യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ഡിപ്പാർട്മെന്റ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബിസിനസ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് ആദ്യമായി കെഎസ്‍യു വിജയിച്ചു. ഇവിടെ റീ കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്ഐ കൗണ്ടിങ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

video
play-sharp-fill

റീ കൗണ്ടിങ്ങ് ആരംഭിച്ചതോടെ എസ്എഫ്ഐ റീക്കൗണ്ടിംഗ് തടയുകയും റിസൾട്ട്‌ റദ്ദാക്കാൻ ഓഫീസറെ പ്രേരിപ്പിക്കുകയും ചെയ്തു. രജിസ്ട്രാറുടെയും വിസി യുടെയും നിർദ്ദേശപ്രകാരം റിസൾട്ട് നീട്ടിവെക്കുകയും ചെയ്തു.

പതിറ്റാണ്ടുകൾക്ക് ശേഷം കെഎസ്‌യു ആദ്യമായാണ് ഇവിടെ മത്സരിക്കുന്നതും വിജയിക്കുന്നതും ജില്ലയിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം കെഎസ്‌യു നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന്റെ തുടർച്ചയാണ് ഈ ചരിത്ര വിജയമെന്നും കാലാകാലങ്ങളായി എസ്എഫ്ഐ അടക്കി ഭരിച്ചിരുന്ന ക്യാമ്പസുകൾ ഒന്നൊന്നായി തകർന്നുകൊണ്ടിരിക്കുകയാണെന്നും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും അക്രമരാഷ്ട്രീയമായി മുന്നോട്ട് പോകുന്ന എസ്എഫ്ഐക്കെതിരെയും ഉള്ള വിദ്യാർഥികളുടെ പ്രതിഷേധമാണ് ഈ വിജയത്തിന് പിന്നിലൊന്നും കെഎസ്‍യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം പറഞ്ഞു.

അടുത്ത ദിവസം തന്നെ മാറ്റിവെച്ച റിസൾട്ട് പ്രഖ്യാപിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെഎസ്‌യു അറിയിച്ചു