
കോട്ടയം : ലോട്ടറി വില്പന തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പണത്തില്‍ നിന്നും 15 കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്
ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്യത്തില്‍ നാളെ രാവിലെ 10നു തിരുവനന്തപുരം ലോട്ടറി ക്ഷേമനിധി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.
ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടുകയും തട്ടിപ്പില്‍ ഭരണകക്ഷി ഉന്നതരുടെ പങ്ക് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വഷിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ വര്‍ഷവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഴിമതി പുറത്തുവന്നിട്ടും
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതും ഒരു ക്ലാര്‍ക്കിന്‍റെ മാത്രം ഉത്തരവാദിത്വത്തില്‍ വച്ചു മറ്റുള്ളവര്‍ തടി ഊരാന്‍ ശ്രമിക്കുന്നത് ഉന്നതര്‍ക്ക് ബന്ധമുള്ള തട്ടിപ്പായതുകൊണ്ടാണന്നു യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ധര്‍ണ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.







