
കടുത്തുരുത്തി: വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ജപ്തിക്ക് അധികൃതർ എത്തും മുമ്പേ ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതര്ക്കെതിരേ ആരോപണങ്ങളുമായി വീട്ടുകാർ രംഗത്ത്.
ഞീഴൂർ മംഗലത്തുകരോട്ട് സാജു തോമസിന്റെ (59) മരണത്തിനുത്തരവാദികൾ ബാങ്ക് അധികൃതരാണെന്നു കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
സാജു നേരത്തേ ബാങ്കിർ ചെന്നപ്പോൾ ആറു ലക്ഷം രൂപ ആദ്യം അടച്ചാൽ മതിയെന്നും ബാക്കി അടയ്ക്കുന്നതിന് സാവകാശം നല്കാമെന്നുമാണ് അറിയിച്ചിരുന്നതെന്നും വീട്ടുകാർ പറയുന്നു. ഇതനുസരിച്ചു 17ന് മകൾ ലിസ്മിയുമായി സാജു ഞീഴൂർ ശാഖയിൽ ചെന്നിരുന്നു. നേരത്തേ പറഞ്ഞതുപോലെ ആറു ലക്ഷം രൂപ 19ന് അടയ്ക്കാമെന്നും ബാക്കി വരുന്ന തുക മാർച്ചിനു ശേഷം അടയ്ക്കാമെന്നും ബാങ്ക് അധികൃതരെ അറിയിച്ചതായി മകൾ ലിസ്മി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ബാക്കി തുക ഫെബ്രൂവരി പത്തിനകംതന്നെ അടയ്ക്കണമെന്നും അതിൽ കൂടുതൽ സാവകാശം തരാനാവില്ലെന്നുമാണ് ബാങ്ക് അധികൃതർ പറഞ്ഞതത്രെ. തുടർന്ന് തിരിച്ചുപോരും വഴി സാജു പണത്തിനായി പലരെയും വിളിച്ചതായി ലിസ്മി പറഞ്ഞു
എന്നാൽ പെട്ടെന്ന് പണം കൊടുക്കാൻ ആരും തയാറായില്ല. ഇതോടെ സാജു മനോവിഷമത്തിലായെന്നും പറയുന്നു.







