രാത്രിയില്‍ നടുറോഡില്‍ കത്തിയമര്‍ന്ന് ഡോക്ടറുടെ കാര്‍; പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തിയതിനാല്‍ ഒഴിവായത് വൻദുരന്തം; തീയണച്ചത് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി

Spread the love

പാലക്കാട്: ഓടിക്കൊണ്ടിരിക്കേ കാർ കത്തി നശിച്ചു.

video
play-sharp-fill

കോഴിക്കോട് – പാലക്കാട് ദേശീയപാത കൊപ്പം ജംഗ്ഷനില്‍ രാത്രി പത്തോടെയിരുന്നു സംഭവം. കാറിൻ്റെ പിൻഭാഗത്ത് നിന്ന് പുക ഉയർന്നത് ശ്രദ്ധയില്‍പെട്ടതോടെ ഡ്രൈവർ കാർ റോഡിന് വശത്തേക്ക് നിർത്തി. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു.

പാലക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർ സഞ്ജിതിൻ്റെ സ്‌കോർപ്പിയോ കാറാണ് കത്തി നശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു സംഭവം. രാത്രി 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്.