ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിട ; പ്രഭാസ് വിവാഹിതനാകുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

നടൻ പ്രഭാസ് വിവാഹിതനാകുന്നു. അമേരിക്കയിലെ ഇന്ത്യൻ ബിസിനസുകാരന്റെ മകളാണ് താരത്തിന്റെ ഭാവി വധു. പ്രഭാസിന്റെ സഹോദരി വിവാഹക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

എന്നാൽ പെൺകുട്ടിയെ കുറിച്ചോ വിവാഹ തീയ്യതിയെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഒരു അഭിമുഖനിടെയാണ് പ്രഭാസിന്റെ സഹോദരി താരത്തിന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിന്റെ വിവാഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും സഹോദരി വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോ എന്ന ചിത്രത്തിന് ശേഷമാകും വിവാഹം ഉണ്ടാവുക.