കളിക്കുന്നതിനിടെ അബദ്ധത്തിൽ രണ്ടുവയസ്സുകാരൻ വിഴുങ്ങിയത് കളിപ്പാട്ടത്തിലെ 5 ബാറ്ററികൾ; എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്ത് ജീവൻ രക്ഷിച്ച് ഡോക്ടർമാർ

Spread the love

മേപ്പാടി: ബാറ്ററികൾ വിഴുങ്ങിയ രണ്ടുവയസ്സുകാരന്റെ ജീവൻ രക്ഷിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഗാസ്‌ട്രോ എൻറോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

video
play-sharp-fill

സുൽത്താൻബത്തേരി സ്വദേശിയായ കുട്ടി കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ ബാറ്ററികൾ വായിലിട്ടതാണ് അപകടത്തിന് കാരണമായത്.

ബാറ്ററികൾ വായിലിടുന്നത് കണ്ടതോടെ വീട്ടുകാർ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗാസ്‌ട്രോ എൻറോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എൻഡോസ്കോപ്പി നടപടിയിലൂടെയാണ് ബാറ്ററികൾ സുരക്ഷിതമായി പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിലെ അസിഡിക് പ്രവർത്തനത്തിന്റെ ഫലമായി ബാറ്ററികൾ പൊട്ടിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും അങ്ങനെ സംഭവിച്ചാൽ ബാറ്ററിയിൽനിന്നു പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമുണ്ടാക്കുമെന്നും ഡോ. സൂര്യനാരായണ പറഞ്ഞു.

ഉദര-കരൾ രോഗവിഭാഗത്തിലെ ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവരും രക്ഷാദൗത്യത്തിനു പിന്തുണയുമായുണ്ടായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.