
ബുലവായോ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ പരസ്പരം കൈക്കൊടുക്കാതെ ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും നായകർ. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മഹ്‌ത്രെയും ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാറും മത്സരത്തിനു മുൻപുള്ള പരസ്പരം കൈകൊടുക്കൽ ഒഴിവാക്കി.
ബംഗ്ലാദേശ് നിരയിൽ ക്യാപ്റ്റൻ അസീസുൽ ഹഖിന് പകരം വൈസ് ക്യാപ്റ്റൻ അബ്രാറാണ് ടോസിനെത്തിയത്. ടോസ് നേടിയ അബ്രാർ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.
2025-ലെ ഏഷ്യാ കപ്പ്, വനിതാ ലോകകപ്പ് എന്നിവയിൽ ഇന്ത്യ പാകിസ്താൻ താരങ്ങൾക്ക് കൈകൊടുക്കാതിരുന്നത് രാഷ്ട്രീയപരമായി വളരെയധികം ചർച്ച ചെയ്യപ്പെട്ട വിവാദമായിരുന്നു. 2025-ൽ പാകിസ്താനെതിരേ തുടങ്ങിയ നിലപാട് ഇപ്പോൾ ബംഗ്ലാദേശിനെതിരേയും ആവർത്തിച്ചിരിക്കുകയാണ് ഇന്ത്യ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐപിഎലിൽ ബംഗ്ലാദേശ് താരം മുസ്താഫിസുർറഹ്‌മാന്റെ കരാർ റദ്ദാക്കിയത് കാരണം തങ്ങളുടെ ലോകകപ്പ് വേദികൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിയെ സമീപിച്ചിരുന്നു.
എന്നാൽ ഐസിസി ഇത് നിരസിച്ചു. ഇതേച്ചൊല്ലി ബിസിസിഐയും ബിസിബിയും തമ്മിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറിൽ 238-ന് പുറത്തായി. അഞ്ചുവിക്കറ്റ് നേടിയ അൽ ഫഹദാണ് ബംഗ്ലാദേശ് ബൗളർമാരിലെ കേമൻ.
ഇന്ത്യക്കായി വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടു 112 പന്തുകളിൽ 80 റൺസ് നേടി ടോപ് സ്‌കോററായി. ഓപ്പണർ വൈഭവ് സൂര്യവംശി 67 പന്തിൽ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 72 റൺസ് നേടി.



