
മലപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസ്സടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.
നിലമ്പൂർ സ്വദേശി റിഫയാണ് മരിച്ചത്. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു റിഫയും സുഹൃത്തും. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസ് പെൺകുട്ടികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു.
അപകടത്തില്‍ സ്‌കൂട്ടര്‍ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
അപകടം നടന്നയുടന്‍ റിഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


