ചെറുവള്ളി പാലത്തിന് പകരമായി മണിമലയാറിന് കുറുകെ നിർമ്മിക്കുന്ന പുതിയ പാലം പണി മുടങ്ങിയിട്ട് വർഷം ഒന്നായി: കമ്പികള്‍ തുരുമ്പെടത്ത് നശിച്ചു: നിർമ്മാണം പാതിവഴിയില്‍ നിലച്ച പാലം എന്ന് യാഥാർത്ഥ്യമാകുമെന്നറിയാതെ നാട്ടുകാരും.

Spread the love

പൊൻകുന്നം: 2021ലെ പ്രളയകാലത്ത് ഒലിച്ചുപോയ ചെറുവള്ളി പാലത്തിന് പകരമായി മണിമലയാറിന് കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിനുവേണ്ടി സ്ഥാപിച്ച കമ്പികള്‍ തുരുമ്പെടത്ത് നശിച്ചു.

video
play-sharp-fill

നിർമ്മാണം പാതിവഴിയില്‍ നിലച്ച പാലം എന്ന് യാഥാർത്ഥ്യമാകുമെന്നറിയാതെ നാട്ടുകാരുടെ പ്രതീക്ഷകളും തുരുമ്പിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയെയും മണിമല പഴയിടം ചേനപ്പാടി റോഡിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.

മുൻപുണ്ടായിരുന്ന പാലത്തിന് വീതി കുറവായിരുന്നതിനാല്‍ വലിയ വാഹനങ്ങള്‍ കടന്ന് പോകില്ലായിരുന്നു. ഈ പാലം പ്രളയത്തില്‍ ഒലിച്ചുപോയതിനെ തുടർന്ന് 9.61 കോടി രൂപ മുതല്‍ മുടക്കില്‍ 80 മീറ്റർ നീളവും 11.5 മീറ്റർ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിർമ്മാണം നിശ്‌ചയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണി നിലച്ചിട്ട് 1 വർഷം
പാലത്തിന്റെ നിർമ്മാണത്തിനായി ഇരുമ്പ് കമ്പികള്‍ കെട്ടിയതല്ലാതെ ബാക്കി പണികള്‍ ആരംഭിച്ചിട്ടില്ല.
പണികള്‍ നിലച്ചിട്ട് ഒരു വർഷത്തോളമായി.

ചെറുവള്ളി പള്ളിപ്പടിയില്‍ ബസ് ഇറങ്ങി അക്കരെയ്ക്കു നടന്നെത്താനുള്ള എളുപ്പ മാർഗവുമായിരുന്നു. നിലവില്‍ ഇവിടെയുള്ളവർ അമിത വാഹനക്കൂലി നല്‍കി കിലോമീറ്ററുകള്‍ ചുറ്റി പഴയിടം പാലം വഴിയോ മണിമല ടൗണ്‍ വഴിയോ ആണ് യാത്ര ചെയ്യുന്നത്.

എത്രയും വേഗം പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന്
നാട്ടുകാർ ആവശ്യപ്പെട്ടു.

 

ചുവപ്പ് നാടയിൽ കുടുങ്ങിയ പാമ്പാടി വില്ലേജ് ഓഫീസ് നിർമാണം ആരംഭിച്ചു:മണ്ണെടുപ്പാണ്‌ ആരംഭിച്ചത്‌;  3 വർഷം മുൻപാണ് തറക്കല്ലിട്ടത്.