രമ്യ ഹരിദാസിനെ ചിറയിൻകീഴില്‍ മത്സരിപ്പിക്കാനുള്ള നീക്കവുമായി അടൂർ പ്രകാശ് ; പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

Spread the love

തിരുവനന്തപുരം : ഇനിയും സ്ഥാനാർത്ഥിയായി കെട്ടിയിറക്കരുത്, രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.

video
play-sharp-fill

രമ്യ ഹരിദാസിനെ ചിറയിൻകീഴില്‍ മത്സരിപ്പിക്കാനുള്ള നീക്കവുമായി അടൂർ പ്രകാശ് മുന്നോട്ട് വന്നതിനു പിന്നാലെയാണ്  പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രതിഷേധവുമായി ഡിസിസി ജനറല്‍ സെക്രട്ടറിമാരും മുൻ കെപിസിസി ഭാരവാഹികളും രംഗത്തുണ്ട്.

രമ്യ ഹരിദാസിനെ കെപിസിസി ഓഫീസില്‍ നേതാക്കള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. മണ്‍വിള രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളും ഡിസിസി ജനറല്‍ സെക്രട്ടറിമാരും മുൻ കെപിസിസി ഭാരവാഹികളും പ്രതിഷേധവുമായി രംഗത്തുണ്ട്. മത്സരിക്കാൻ ഇറങ്ങിയാല്‍ പരസ്യമായി തടയുമെന്നും നേതാക്കള്‍ പറഞ്ഞു. തോറ്റവരെ കെട്ടിയിറക്കാനുള്ളതല്ല തിരുവനന്തപുരമെന്ന് നേതാക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഇവർ സണ്ണി ജോസഫിനെ പ്രതിഷേധം അറിയിക്കുയും ചെയ്തു.