മലയാളത്തിലുള്ള പ്രബന്ധം മൂല്യനിര്‍ണയം നടത്തിയത് തമിഴ്‌നാട്ടിലെ അദ്ധ്യാപിക; സംസ്കൃത സർലവകലാശാല താത്കാലിക വിസിക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Spread the love

തിരുവനന്തപുരം: ചട്ടങ്ങള്‍ അവഗണിച്ച്‌ ഭരതനാട്യത്തില്‍ പി.എച്ച്‌.ഡി അവാർഡ് ചെയ്ത സംസ്കൃത സർലവകലാശാല വി.സി യുടെ നടപടി റദ്ദാക്കണമെന്നും താല്‍ക്കാലിക വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നല്‍കി.

video
play-sharp-fill

ഭരതനാട്യത്തില്‍ ഗവേഷണം നടത്തിയ പി. നീതുദാസ് എന്ന ഗവേഷക സമർപ്പിച്ച പ്രബന്ധം, മൂല്യനിർണയത്തിനയച്ച കർണാടകയിലെ പെർഫോമിംഗ് ആർട്സ് അദ്ധ്യാപിക ഡോ. ദിവ്യ നെടുങ്കാടി പ്രബന്ധത്തില്‍ ഭേദഗതികള്‍ നിർദ്ദേശിച്ചിരുന്നു.

സർവകലാശാല ചട്ട പ്രകാരം പ്രബന്ധത്തില്‍ ഭേദഗതികള്‍വരുത്തി പ്രസ്തുത അധ്യാപികയ്ക്ക് പ്രബന്ധം വീണ്ടും അയയ്ക്കണമെന്ന മുൻ വൈസ് ചാൻസലറുടെ നിർദ്ദേശം അവഗണിച്ച താല്‍ക്കാലിക വിസി തമിഴ്നാട്ടിലെ മറ്റൊരു അദ്ധ്യാപികയ്ക്ക് മൂല്യനിർണ്ണയത്തിന് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തില്‍ തയ്യാറാക്കിയ പ്രബന്ധം മലയാളം അറിയാത്ത തമിഴ്നാട്ടിലെ അദ്ധ്യാപികയ്ക്ക് അയച്ചുകൊടുത്ത് അനുകൂല ശുപാർശയോടെ പി എച്ച്‌ ഡി അവാർഡ് ചെയ്യുകയായിരുന്നുവെന്ന് കമ്മിറ്റി ആരോപിച്ചു.