
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി.
അതേസമയം പാലക്കാട് ഒമ്പതുവയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയതിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാൻ കുടുംബത്തിന് നോട്ടീസ് നല്‍കി. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തും.
സെപ്റ്റംബർ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യില്‍ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


