സം​സ്ഥാ​ന​ത്ത് ഇ​ന്ന് (15/01/2026) ആ​റ് ജി​ല്ല​ക​ളി​ല്‍ തൈ​പൊ​ങ്ക​ൽ അ​വ​ധി;ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ലാ​ണ് പ്രാ​ദേ​ശി​ക അ​വ​ധി​

Spread the love

തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ല്‍ തൈ​പൊ​ങ്ക​ൽ അ​വ​ധി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ലാ​ണ് പ്രാ​ദേ​ശി​ക അ​വ​ധി​യു​ള്ള​ത്.

video
play-sharp-fill

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള അ​വ​ധി​യാ​ണി​ത്. പൊ​ങ്ക​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജ​നു​വ​രി പ​ത്ത് മു​ത​ൽ 16 വ​രെ ത​മി​ഴ്നാ​ട്ടി​ലെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി​യാ​ണ്.

ത​മി​ഴ്നാ​ടി​നൊ​പ്പം തെ​ല​ങ്കാ​ന​യും പൊ​ങ്ക​ലി​ന് സ​മാ​ന​മാ​യി നീ​ണ്ട അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 17നാ​യി​രി​ക്കും പൊ​ങ്ക​ൽ അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തു​റ​ക്കു​ക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ​ജി​ല്ല​ക​ളി​ൽ സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ കാ​ര്യാ​ല​യ​ങ്ങ​ള്‍‍ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍‍​പ്പെ​ടു​ത്ത​ണം. വൈ​ദ്യു​തി ത​ക​രാ​റു​ണ്ടാ​യാ​ല്‍ ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​ന്‍ വേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍‍​മാ​രും ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്.

കാ​ഷ് കൗ​ണ്ട​റു​ക​ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കും. എ​ന്നാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വി​വി​ധ ഓ​ണ്‍‍​ലൈ​ന്‍ മാ​ര്‍‍​ഗ​ങ്ങ​ളി​ലൂ​ടെ പ​ണ​മ​ട​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.