അയിഷ പോറ്റിക്ക് പിന്നാലെ സുരേഷ് കുറുപ്പ് കോൺഗ്രസിലേക്ക് ? പ്രതിപക്ഷ നേതാവ് പറഞ്ഞ അടുത്ത വിസ്മയം ഏതാണെന്ന ചർച്ച രാഷ്ട്രീയ മണ്ഡലങ്ങളില്‍ പുരോഗമിക്കുന്നതിനിടെയാണ് കുറുപ്പിന്റെ പേര് ചർച്ചാ വിഷയമാകുന്നത്: മുൻ ജനനായകൻ ഏറ്റുമാനൂരിൽ മത്സരിക്കുമോ?

Spread the love

കോട്ടയം: കൊട്ടാരക്കര മുൻ എംഎല്‍എയും മുതിർന്ന സിപിഎം നേതാവുമായ പി. ഐഷാപോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പറഞ്ഞ അടുത്ത വിസ്മയം ഏതാണെന്ന ചർച്ചയാണ് രാഷ്ട്രീയ മണ്ഡലങ്ങളില്‍ പുരോഗമിക്കുന്നത്.

video
play-sharp-fill

നിലവില്‍ സിപിഎമ്മുമായി അകല്‍ച്ച പാലിക്കുന്ന കോട്ടയത്തു നിന്നുള്ള മുതിർന്ന നേതാവ് കെ.സുരേഷ്കുറുപ്പിന്റെ പേര് പല കോണുകളിലും അടുത്ത വിസ്മയമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സിപിഎം സമ്മേളനത്തില്‍ കോട്ടയം ജില്ലാ കമ്മിറ്റിയില്‍ നിന്നും സ്വയം ഒഴിഞ്ഞ സുരേഷ്കുറുപ്പ് കുറച്ചുകാലമായി സിപിഎം വേദികളില്‍ സജീവമല്ല.

സുരേഷ്കുറുപ്പും സിപിഎമ്മും രണ്ട് വഴിക്കാണെന്ന വാർത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രവർത്തന പരിചയം കുറഞ്ഞ തന്നേക്കാള്‍ ജൂനിയറായ നേതാക്കളെ മേല്‍ കമ്മിറ്റികളിലേക്ക് പരിഗണിച്ചപ്പോഴും തന്നെ ഒഴിവാക്കിയതില്‍ അദ്ദേഹം പരസ്യമായി തന്നെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന കമ്മിറ്റിയിലേക്ക് പാർട്ടി പരിഗണിക്കാതിരുന്നതോടെയാണ് സുരേഷ്കുറുപ്പ് കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തുടരാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചതും പാർട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സുരേഷ്കുറുപ്പ് കളംമാറ്റി ചവിട്ടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അദ്ദേഹവുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാൻ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയോ സംസ്ഥാന നേതൃത്വമോ തയാറാകുന്നില്ല. അതേസമയം ജില്ലയില്‍ നിന്നുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം തള്ളിക്കളയുന്നുമില്ല.

സിപിഎം ടിക്കറ്റില്‍ ലോക്സഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. 2011-16 കാലയളവില്‍ ഏറ്റുമാനൂരിലെ പ്രതിനിധീകരിച്ചാണ് നിയമസഭാംഗമായത്.