മകരമാസമെത്തി മുല്ലപ്പൂവ് വില മുകളിലേക്ക്: 50 രൂപയുണ്ടായിരുന്ന മുല്ലപ്പൂവിന് ഗുരുവായൂരിൽ മൂന്നിരട്ടി വില: കല്യാണ സീസണിൽ വില ഇനിയും കൂടിയേക്കും.

Spread the love

ഗുരുവായൂർ: ശീതകാലം കടുത്തതോടെ വിപണിയില്‍ മുല്ലപ്പൂവിന് പൊള്ളുന്ന വില. കഴിഞ്ഞ ആഴ്ച മുഴത്തിന് 50 രൂപയായിരുന്ന മുല്ലപ്പൂവിന് ഞായറാഴ്ച 100 രൂപയായാണ് വർദ്ധിച്ചത്.

video
play-sharp-fill

ഗുരുവായൂരിലെ ചിലയിടങ്ങളില്‍ ഒരു മുഴം പൂവിന് 120 മുതല്‍ 150 രൂപ വരെ ഈടാക്കുന്നുണ്ട്. അടുത്തു കെട്ടിയ മുല്ലപ്പൂവിന് 250 രൂപയായിരുന്നു വില.
പെട്ടെന്നുണ്ടായ ഈ വിലവർദ്ധനവ് ഗുരുവായൂരിലെത്തിയ വിവാഹ സംഘങ്ങളെയും ഭക്തരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി.

കിലോയ്ക്ക് 5,000 രൂപ എന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയമ്ബത്തൂർ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. ഇവിടങ്ങളിലെ ശക്തമായ മഞ്ഞുവീഴ്ച ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞ് കാരണം പൂക്കള്‍ വിരിയാൻ താമസമെടുക്കുന്നതും പകല്‍ സമയത്തെ കനത്ത ചൂടും കൃഷിയെ പ്രതികൂലമായി ബാധിച്ചു. മകരമാസം എത്തുതോടെ വിവാഹങ്ങള്‍ വർദ്ധിക്കുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.