
സ്വന്തം ലേഖിക
മലപ്പുറം : വഴിക്കടവ് മരുതയിലെ വനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചു. വനത്തിൽ തമിഴ്‌നാട്, കേരള സംയുക്ത ടാസ്‌ക് ഫോഴ്‌സ് പരിശോധന നടത്തുന്നതിനിടെയാണ് വെടിയൊച്ച കേട്ടതെന്നും നാട്ടുകാർ പറഞ്ഞു.
ഓഗസ്റ്റ് 28-ന് മാവോയിസ്റ്റുകൾ രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാസ്‌ക് ഫോഴ്‌സ് വനത്തിൽ പരിശോധന സംഘടിപ്പിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന മേഖലയാണ് മരുതയിലെ ഈ വനപ്രദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, കേരളാ പൊലീസും തമിഴ്‌നാട് പൊലീസും വെടിയുതിർത്തിട്ടില്ലെന്ന് മലപ്പുറം എസ്പി പറഞ്ഞു. മാവോയിസ്റ്റുകൾ വെടിയുതുർത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. മേഖലയിൽ ടാക്‌സ് പൊലീസ് പരിശോധന തുടരുകയാണ്. അതിർത്തിയിൽ തമിഴ്‌നാട് പൊലീസും പരിശോധന നടത്തുന്നുണ്ട്.