
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് അഞ്ച് വയസുകാരിയെ രണ്ടാനമ്മ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ കുട്ടിക്ക് നേരെ മുൻപും ക്രൂരമായ ആക്രമണം നടന്നതായി പൊലീസ്. രണ്ടാനമ്മ നൂർ നാസർ 5 വയസ്സുകാരിയെ പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുട്ടിയുടെ കൈയിലും കാലിലും പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. രണ്ടാനമ്മയ്ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും. കുട്ടിയുടെ അച്ഛൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണം കുട്ടിയുടെ അച്ഛൻ അറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ചാണ് അഞ്ച് വയസ്സുകാരിക്ക് നേരെ ക്രൂരത. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കിടക്കയില്‍ മൂത്രമൊഴിച്ചു എന്ന് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി പഠിച്ചിരുന്ന അങ്കണവാടി അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







