നൂതനമായ ക്യാമറ സംവിധാനങ്ങളും കരുത്തുറ്റ പ്രോസസറുകളും..! ആധുനിക സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയിൽ പുതിയ മാനദണ്ഡങ്ങൾ കുറിക്കാനൊരുങ്ങി റിയൽമി; ജനുവരി 10-ന് പത്തനംതിട്ട ഓക്സിജനിൽ റിയൽമി 16 പ്രോ സീരീസ് ലോഞ്ചിംഗ് ബിഗ് ബോസ് താരം ഡോ. ജോസഫ് ബിന്നി സെബാസ്റ്റ്യൻ നിർവഹിക്കും

Spread the love

പത്തനംതിട്ട: ആധുനിക സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയിൽ പുതിയ മാനദണ്ഡങ്ങൾ കുറിക്കാൻ റിയൽമി പുറത്തിറക്കുന്ന റിയൽമി 16 പ്രോ സീരീസ് ഫോണുകളുടെ ലോഞ്ചിംഗും ആദ്യ വിൽപനയും പത്തനംതിട്ടയിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ സ്ഥാപനമായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ വെച്ച് നടക്കുന്നു.

video
play-sharp-fill

2026 ജനുവരി 10-ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ബിഗ് ബോസ് താരം ഡോ. ജോസഫ് ബിന്നി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുത്ത് പുത്തൻ സ്മാർട്ട്ഫോൺ വിപണിക്ക് സമർപ്പിക്കും.

നൂതനമായ ക്യാമറ സംവിധാനങ്ങളും കരുത്തുറ്റ പ്രോസസറുകളുമായി വിപണിയിലെത്തുന്ന റിയൽമി 16 പ്രോ സീരീസ് ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ഡിജിറ്റൽ അനുഭവം ഉറപ്പുനൽകുന്നു. പ്രിയതാരം ഡോ. ജോസഫ് ബിന്നി സെബാസ്റ്റ്യനോടൊപ്പം ഈ അത്യാധുനിക സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ അടുത്തറിയാനും ലോഞ്ചിംഗ് ചടങ്ങിന്റെ ഭാഗമാകാനും പത്തനംതിട്ടയിലെ ഉപഭോക്താക്കൾക്ക് ഈ അവസരത്തിലൂടെ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group