
തിരുവനന്തപുരം: വിജയസാധ്യതയുള്ള സീറ്റ് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാണെങ്കിലും നിയമസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
സപ്തതി കഴിഞ്ഞതിനാല്‍ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ നിലപാട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ അധികാരക്കുത്തകയ്ക്ക് എതിരെ പോരാടിയ ആളാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. എഴുപത് വയസ് കഴിഞ്ഞ നേതാക്കള്‍ മത്സരിക്കരുതെന്നാണ് പണ്ട് മുതല്‍ തന്റെ നിലപാട്. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ താന്‍ ബാധ്യസ്ഥനാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയസാധ്യതയുള്ള സീറ്റ് തന്നെ തരാന്‍ നേതാക്കള്‍ ഒരുക്കമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. എന്നാല്‍ മത്സരിക്കേണ്ട എന്നത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്നെ ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



