Spread the love

ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തകയെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പോലീസ് മർദ്ദിച്ചതായും വസ്ത്രങ്ങൾ വലിച്ച് കീറിയതായും ആരോപണം.

video
play-sharp-fill

കോണ്‍ഗ്രസ് കോർപ്പറേറ്റർ സുവർണ കല്ലകുണ്ട്‌ല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ വനിതാ പ്രവർത്തകയെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. വോട്ടർ പട്ടികയില്‍ നിന്ന് ചില പേരുകള്‍ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരെ സഹായിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

ഒരു ബസിനുള്ളില്‍ വെച്ച്‌ പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വനിതാ പ്രവർത്തകയെ വളയുന്നതും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തടങ്കലിലാക്കുന്നതിനെ ഇവർ എതിർത്തതോടെ പൊലീസ് മർദ്ദിക്കുകയും വസ്ത്രങ്ങള്‍ അലക്ഷ്യമായി വലിച്ചു കീറുകയും ചെയ്തുവെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മേഖലയില്‍ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.