
താനൂർ : ശോഭപറമ്പിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
കിഴക്കെമുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ് കുട്ടി ( 60 ) ആണ് മരിച്ചത്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഡിസംബർ മുപ്പതാം തിയ്യതി ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം നടന്നത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വഴിപാടായി പൊട്ടിക്കാനുള്ള കതീനകുറ്റി നിറക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടുകയായിരുന്നു.
അപകടത്തിൽ ആറ് പേർക്കാണ് പരിക്കേറ്റത്,ഇവരെല്ലാം ചികിത്സയിൽ കഴിയുകയാണ്.
കബറടക്കം (ബുധൻ) ഓല പീടിക ബദർപള്ളി കബറ സ്ഥാനിൽ.
ഭാര്യ: കദീജ, മക്കൾ: മുഹമ്മദ് അസ്ലാം, ജംഷീറ, മരുമക്കൾ: സഫ് ല,നിസാർ,



