
ഫെഡറൽ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റ് ജോലിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുൻപരിചയം ആവശ്യമില്ല. എസ്എസ്എൽസിക്കാർക്ക് നേരിട്ട് അവസരം. ജനുവരി 8 നുള്ളിൽ ഓൺലൈനിൽ അപേക്ഷിക്കാം. ജോലിയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ, യോഗ്യത, അപേക്ഷ രീതി തുടങ്ങിയവ താഴെ കൊടുക്കുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം
പത്താം ക്ലാസ്/ തത്തുല്യം പാസായവർക്ക് അപേക്ഷ നൽകാം. കൂടാതെ മൈക്രോസോഫ്റ്റ് ഓഫിസിനെക്കുറിച്ച് അടിസ്ഥാന അറിവുണ്ടായിരിക്കണം. അതായത് ഈ സംവിധാനത്തിൽ കുറഞ്ഞത് ഒരു മാസത്തെ അടിസ്ഥാന/ ഫൗണ്ടേഷൻ പരിശീലനം പൂർത്തിയാക്കിയിരിക്കണം. ഇതിന്റെ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ വേളയിൽ സമർപ്പിക്കുകയും വേണം. ഡ്രൈവിങ് ലൈസൻസ് അഭികാമ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായം
01-12-2025 തീയതി കണക്കാക്കി 18 നും 20 വയസ്സിനുമിടയിലായിരിക്കണം. പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്കും ഫെഡറൽ ബാങ്ക് ശാഖയിൽ/ ഓഫിസിൽ താൽക്കാലികമായി ഓഫിസ് അസിസ്റ്റന്റ്/ ബാങ്ക് മെൻ/ ഡ്രൈവർ/ കെയർടേക്കർ എന്നീ തസ്തികകളിൽ ജോലി ചെയ്തവർ/ ചെയ്യുന്നവർക്കും 25 വയസ്സുവരെ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് രീതി
ഒരു കേന്ദ്രത്തിൽ വച്ചുള്ള ഓൺലൈൻ അഭിരുചി പരീക്ഷ അതിനു ശേഷമുള്ള അഭിമുഖം എന്നിവയിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ 01-02-2026 ന് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കും.
ഇത് ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. 60 മാർക്ക് ഒരു മണിക്കൂർ സമയം. ചോദ്യങ്ങൾ ഒരു മാർക്ക് വീതം. കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, ഗണിതം എന്നീ നാലു വിഷയങ്ങളിൽ 15 വീതം ചോദ്യങ്ങൾ ഉണ്ടാകും.
തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഇല്ല. ചോദ്യപേപ്പർ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. ഈ പരീക്ഷയിൽ യോഗ്യത നേടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ഇതിൽ പ്രമാണ പരിശോധനക്കും പ്രാധാന്യമുണ്ട്. ജോലിയിൽ ആദ്യത്തെ 6 മാസം പ്രൊബേഷൻ കാലയളവായിരിക്കും.



