
കോട്ടയം: കഴുത്തിനു സമീപം, ചിത്രശലഭത്തിന്റെ രൂപം പോലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളില്‍ ഉണ്ടാകുന്ന അർബുദങ്ങളെയാണ് തൈറോയ്ഡ് കാൻസർ എന്ന് വിളിക്കുന്നത്.
എന്നാല്‍ രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാനാകുന്ന സാധാരണയുള്ള അസുഖമാണ് ഇത്. കഴിഞ്ഞ കുറേ കാലമായി തൈറോയ്ഡ് കാൻസറിന്റെ വ്യാപനം വർദ്ധിച്ചുവരുകയാണ്. ഏത് പ്രായത്തിലുള്ള ആളുകളെയും ബാധിക്കാമെങ്കിലും, 30 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. രോഗനിർണയം ബയോപ്സി വഴി നടത്താവുന്നതാണ്.
തൈറോയ്ഡ് കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍:

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുത്തില്‍ മുഴ: കഴുത്തില്‍ വേദനരഹിതമായ ചെറിയ മുഴയോ വളർച്ചയോ ഉണ്ടാകുന്നത്. ഇത് ക്രമേണ വളരുകയും പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാതെ പോകുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം മാറ്റങ്ങള്‍ കണ്ടാല്‍ ഉടൻ വൈദ്യപരിശോധന നടത്തേണ്ടതാണ്.
ശബ്ദം മാറുക: വോക്കല്‍ കോഡിനെ നിയന്ത്രിക്കുന്ന നാഡികളെയും കാൻസർ ബാധിക്കാം. അതിനാല്‍ ശബ്ദം പരുപ്പരുക്കനാവുകയോ മാറ്റമുണ്ടാകുകയോ ചെയ്യുമ്പോള്‍ പരിശോധന നടത്തുന്നത് ആവശ്യമാണ്.
ശ്വാസം, ഭക്ഷണം പ്രശ്നം: ട്യൂമർ വലർന്നാല്‍ ശ്വാസനാളം അമർത്ത് ശ്വാസം തടസപ്പെടാനും, ഭക്ഷണത്തില്‍ പ്രയാസം അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഇതിനാല്‍ കഴുത്തില്‍ മുഴ, ശബ്ദമാറ്റം, ശ്വാസതടസം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈകാതെ വിദഗ്ധന്റെ പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്.



