
ആലപ്പുഴ: എഴുത്തച്ഛന്റെ പ്രതിമ എന്തുകൊണ്ട് മലപ്പുറത്തെ തിരൂരില്‍ സ്ഥാപിക്കുന്നില്ലെന്ന് എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . ആലപ്പുഴയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഈ ചോദ്യം ഉന്നയിച്ചത്. എല്ലാം ന്യായവാദികളല്ലേ?, ആരാണ് തിരൂരില്‍ എഴുത്തച്ഛന്റെ ഛായാചിത്രമോ പ്രതിമയോ സ്ഥാപിപിക്കാൻ തടസ്സമായി നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇതൊന്നുമില്ലാതെ മാന്യമായി മുസ്ലീങ്ങളുമായി നല്ല ബന്ധത്തില്‍ പോകുമ്ബോള്‍ എന്നെയൊരു മുസ്ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപി നേതാവും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കാത്തത് താലിബാൻ മനോഭാവം ഉള്ളത് കൊണ്ടാണെന്നായിരുന്നു അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രൻ പറഞ്ഞത്. തുഞ്ചൻ പറമ്ബില്‍ എഴുത്തച്ഛൻ്റെ പ്രതിമ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി തിരൂരില്‍ സത്യാഗ്രഹം നടത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും സിപിഎമ്മിനും താലിബാൻ മനസാണുള്ളതെന്നും ഇത് കൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.


