അമ്പലവയലിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനി ലോറി മരത്തിലിടിച്ചു ; തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

അമ്പലവയൽ : മിനി ലോറി മരത്തിലിടിച്ച് ഒരാൾ മരിച്ചു. തമിഴ്‌നാട് നെല്ലിക്കുപ്പം സ്വദേശി ദിനകരൻ ആണ് മരിച്ചത്. നെല്ലാർച്ചാൽ റോഡിൽ നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിക്കുകയായിരുന്നു.

video
play-sharp-fill

മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്നു മിനിലോറിയാണ് ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

ലോറിയുടെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. നിയന്ത്രണം വിട്ട ലോറി സമീപത്തുള്ള തോട്ടത്തിലേക്ക് കയറി മരത്തിലിടിക്കുകയായിരുന്നു. സംഭവത്തിൽ ദിനകരന് ഗുരുതര പരുക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നാട്ടുകാരുടെയും പൊലീസിന്റെയും ഫയർഫോഴ്‌സിനെയും ശ്രമകരമായ പ്രവർത്തനത്തനത്തിൽ മിനിലോറിയുടെ ക്യാബിൻ പൊളിച്ചാണ് ദിനകരനെ പുറത്തെടുത്തത്.

 വാഹനത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്നെ ദിനഗരൻ മരിച്ചിരുന്നു. പിന്നാലെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.