
മണിമല : അഞ്ച് വില്ലേജുകളിലെ കുടിവെള്ളക്ഷാമ പരിഹാരത്തിനായി 2010-ൽ നിർമാണമാരംഭിച്ച മണിമല മേജർ കുടിവെള്ള പദ്ധതി ഇനിയും പൂർത്തീകരിക്കാനായില്ല. .
14 വർഷം കഴിഞ്ഞിട്ടും കുടിവെള്ളമെത്തിക്കാൻ കഴിയാതിരുന്ന ജല അതോറിറ്റിയിൽനിന്ന് പദ്ധതി നാലുവർഷം മുമ്പ് ജൽ ജീവൻമിഷൻ ഏറ്റെടുത്തു. സമീപപ്രദേശങ്ങളിൽ കുറച്ച് കണക്ഷനുകൾ നൽകിപ്പോൾ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയില്ല.
പദ്ധതിക്കാവശ്യമായ ശുദ്ധീകരണശാല, കുളത്തുങ്കലിൽ അഞ്ച് വില്ലേജുകളിലേക്കും വെള്ളം നൽകാനുള്ള സംഭരണി, ജല ശുദ്ധീകരണ ഫിൽട്ടർ, ജല അതോറിട്ടിക്കു വേണ്ടി ഓഫീസ് സമുച്ചയം എന്നിവയുടെ നിർമാണ ജോലി ഒരു കമ്പനി ഏറ്റെടുത്തിരുന്നു. നിർദേശിക്കപ്പെട്ട സമയത്തിന് മൂന്നുമാസം മുമ്പ് പദ്ധതി പൂർത്തീകരിച്ച് കമ്പനി ജല അതോറിറ്റിക്ക് 2011-ൽ താക്കോൽ കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പരിഹാരമെന്ന നിലയിൽ പദ്ധതി പ്രദേശമായ കുളത്തുകൽ കിഴുക്കപാറയിൽ രണ്ട് ദശലക്ഷം ശേഷിയുള്ള ഉന്നതതല ജലസംഭരണിയുടെ നിർമാണം ആരംഭിച്ചു. വിതരണക്കുഴലുകളും എത്തിച്ചിരുന്നു. എന്നാൽ, ജല സംഭരണിയുടെ നിർമാണവും കുഴലുകൾ സ്ഥാപിക്കുന്ന ജോലികളും മുടങ്ങി.







