ശബരിമല ശ്രീകോവിലിൽ കൂടുതൽ കൊള്ള നടന്നതായി സംശയം: ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങള്‍ അടക്കം ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വർണവും കടത്തിയെന്ന് സംശയിക്കുന്നു: അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു.

Spread the love

തിരുവനന്തപുരം: ശബരിമല ശ്രീകോവിലില്‍ കൂടുതല്‍ കൊള്ളനടന്നിട്ടുണ്ടോയെന്ന് എസ്‌ഐടി പരിശോധിക്കും. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളില്‍ സർവപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങള്‍ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

video
play-sharp-fill

അറ്റകുറ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരിലാണിത്. ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങള്‍, കന്നിമൂലഗണപതി, നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതില്‍, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങള്‍ എന്നിവയിലും മല്യയുടെ സ്വർണമാണ് പാളികളാക്കി പൊതിഞ്ഞിരുന്നത്. ശ്രീകോവിലിന്റെ മേല്‍ക്കൂര, ഇരുവശത്തെയും ഭിത്തികള്‍ എന്നിവിടങ്ങളില്‍ അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വർണപ്പാളികളും മല്യ പൊതിഞ്ഞിരുന്നു.

ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങള്‍ അടക്കം ശ്രീത്വം തുളുമ്ബുന്ന അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വർണവും കടത്തിയെന്ന് സംശയിക്കുന്നു. ശ്രീകോവിലില്‍ കൂടുതല്‍ കൊള്ളനടന്നിട്ടുണ്ടോയെന്ന് എസ്‌ഐടി പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം
ശബരിമല സ്വർണക്കൊള്ളയില്‍ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു.
അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും ഇനി കസ്റ്റഡി ആവശ്യമില്ലെന്നുമാണ് വാസു കോടതിയെ അറിയിച്ചത്.

നേരത്തെ ഹൈക്കോടതിയില്‍ നിന്നടക്കം വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വാസു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് തനിക്കറിയാവുന്ന ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്, പ്രായവും ആരോഗ്യാവസ്ഥയും പരിഗണിക്കണമെന്നും വാസു ജാമ്യഹർജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറും പ്രസിഡന്റ് എന്ന നിലയില്‍ ബോർഡെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഹർജിയില്‍ പരാമർശിച്ചിട്ടുണ്ട്. ജാമ്യഹർജി അടിയന്തരമായി സുപ്രീംകോടതിയുടെ പരിഗണനയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ വാസുവിന്റെ അഭിഭാഷകർ ആരംഭിച്ചിട്ടുണ്ട്.