താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ യോഗ തീരുമാനം പിൻ വലിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച :ഈ നിയമനങ്ങള്‍ വഴി പട്ടികജാതി സംവരണം അട്ടിമറിക്കപെടുമെന്ന് ആരോപണം.

Spread the love

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത്‌ ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറികളിലും ഉള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ യോഗ തീരുമാനം പിൻ വലിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.

video
play-sharp-fill

ഈ നിയമനങ്ങള്‍ വഴി പട്ടികജാതി സംവരണം അട്ടിമറിക്കപെടുകയാണ് ചെയ്യുന്നത്. സർക്കാർ നിയമനങ്ങളില്‍ പത്ത് ശതമാനം പട്ടികജാതി വർഗ സംവരണം നിർബന്ധം ആണ്. പതിനായിരക്കണക്കിന് പട്ടികജാതി ഉദ്യോഗാർഥികളാണ് പിഎസ്സി പരീക്ഷഎഴുതിയും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്തും കാത്തിരിക്കുന്നത്.

ഈ ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം സഹയാത്രികരെയും കേഡർമാരെയും പിൻവാതില്‍ നിയമനത്തിലൂടെ സർക്കാർ ജോലി നല്‍കാനാണ് സർക്കാർ ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തീരുമാനത്തില്‍ നിന്നും സർക്കാർ പിന്തിരിയണമെന്നും അർഹരായവരെ പട്ടികജാതി സംവരണം അടക്കം പാലിച്ചു പിഎസ്സി വഴിയും എംപ്ലോയ്മെന്റ് എക്‌സെഞ്ച് വഴിയും നിയമനം നടത്താൻ സർക്കാർ തയ്യാറാകണം എന്നും ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു