ഗതാഗതക്കുരുക്കിൽ കാഞ്ഞിരപ്പള്ളി; പരിഹാരനടപടികൾ വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Spread the love

കാഞ്ഞിരപ്പള്ളി: പട്ടണം കടക്കാൻ പതിനെട്ടടവും പയറ്റേണ്ടിവരുമെന്ന ഗതികേടിലാണ് വാഹന യാത്രക്കാർ. പരിഹാരത്തിനായി നടപടികൾ നീളുമ്പോൾ പൊതുജനം വലയുകയാണ്.

video
play-sharp-fill

കോട്ടയം കഴിഞ്ഞാൽ കെകെ റോഡിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകുന്ന ടൗണായി ഇവിടം മാറി. സാധാരണ ഗതിയിൽ വാഹനങ്ങൾ കടന്നു പോകുന്ന ടൗണിൽ ബസ് സ്റ്റാൻഡിനു മുൻപിലോ, കുരിശുങ്കൽ കവലയിലോ, പേട്ട ജംക്‌ഷനിലോ ഒരു വാഹനം അലക്ഷ്യമായി കടന്നു വന്നാൽ കുടുങ്ങുമെന്നതാണ് ടൗണിലെ ഇപ്പോഴത്തെ അവസ്ഥ.

സദാസമയവും കുരുക്കിലമരുന്ന ടൗണിൽ‍ പ്രശ്നങ്ങൾക്കു കാരണം പലതാണ്. നഗരത്തിൽ ഇരുവശങ്ങളിലും അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടികൾ ഒന്നുമില്ല. ‘നോ പാർക്കിങ്’ ബോർഡുകൾ പലതും നശിച്ച നിലയിലാണ്. ഇടുങ്ങിയ വഴിയിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്കാണ് പലപ്പോഴും ദേശീയപാതയിലേക്ക് വ്യാപിക്കുന്നത്. നിയന്ത്രിക്കാൻ പൊലീസുണ്ടെങ്കിലും പലപ്പോഴും ഈരാറ്റുപേട്ട റൂട്ടിലേക്കു തിരിയുന്ന കവലയിൽ വാഹനങ്ങൾ തോന്നുംപടിയാണ് കടന്നുപോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് വളവ് മുതൽ ഫാബീസ് ഓഡിറ്റോറിയം വരെ നീളുന്ന രണ്ട് കിലോമീറ്റർ ഗതാഗതക്കുരുക്കിന് പട്ടണം സാക്ഷിയായി.